ഭരണഘടനനിന്ദ പരാമര്‍ത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു.
മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാന്‍, വി.എന്‍ വാസവന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ കൈമാറിയത്. സാംസ്കാരിക വകുപ്പ് വി.എന്‍ വാസവന്‍ കൈകാര്യം ചെയ്യും. യുവജനക്ഷേമ വകുപ്പിന്റെ ചുമതല മുഹമ്മദ് റിയാസിനാണ്. ഫിഷറീസ് വകുപ്പ് വി.അബ്ദുറഹ്മാന്‍ കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
സജി ചെറിയാന് പകരം തല്‍ക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേനിലപാടാണ് സ്വീകരിച്ചത്.

No comments