Breaking News

പി.ടി ഉഷക്കെതിരെ എളമരം കരീം..!! 'കുറച്ചു കാലമായി അവര്‍ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു'; എതിര്‍പ്പുമായി..

 


കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ ഒളിംപ്യന്‍ പി ടി ഉഷയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം.

'ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്' -കരീം പറഞ്ഞു.

ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനേയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനേയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും കരീം പറഞ്ഞു.

'അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്' -എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇളയരാജ, കെ.വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് പി.ടി. ഉഷ രാജ്യസഭാ അംഗത്വ പട്ടികയില്‍ ഇടം നേടിയത്. ബുധനാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രിയാണ് ഉഷയുടെ പേര് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിവരം പുറത്തുവിട്ടത്. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ ഉഷ ബുധനാഴ്ച ജോലിയില്‍ നിന്ന് വിആര്‍എസ് എടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു

No comments