മന്ത്രി സഭാ വികസനം
ഓണം അവധിക്കുശേഷമേ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവൂ എങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയാവുന്ന എം.വി.ഗാേവിന്ദന് പകരം പറഞ്ഞുകേള്‍ക്കുന്നത് പല പേരുകള്‍.മന്ത്രി കണ്ണൂര്‍ ജില്ലയില്‍ നിന്നുമതിയെന്ന് തീരുമാനിച്ചാല്‍, കേന്ദ്രകമ്മിറ്റി അംഗവും ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ.ശൈലജ, സംസ്ഥാനകമ്മിറ്റിയംഗം എ.എന്‍. ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. എന്നാല്‍, കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവര്‍ വേണ്ടെന്ന തീരുമാനം ശൈലജയ്ക്കുവേണ്ടി തിരുത്താന്‍ സാദ്ധ്യത കുറവാണ്.

No comments