Breaking News

എംഎൽഎമാർ വിട്ടുനിന്നു

 


31 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ വികസനച്ചടങ്ങില്‍ നിന്നും അഞ്ച് ജെഡി (യു) എംഎല്‍എമാരാണ് വിട്ടുനിന്നത്.

പാര്‍ബട്ട എംഎല്‍എ ഡോ. സഞ്ജീവ് കുമാര്‍, റണ്ണിസെയ്ദ് പൂര്‍ എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഘ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, മതിഹനി എംഎല്‍എ രാജ് കുമാര്‍ സിങ്ങ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് രാജ് ഭവനില്‍ നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്. ഈ എംഎല്‍എമാരെല്ലാം ഭൂമിഹാര്‍ ജാതിയില്‍ നിന്നുള്ളവരാണെന്നും പറയുന്നു. വേറെയും അതൃപ്തരായ എംഎല്‍എമാര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവര്‍ പ്രത്യക്ഷത്തില്‍ ഒരു സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല.

No comments