ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനിലെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ഫിഫയുടെ വിലക്കില്‍ നിന്ന് മുക്തി നേടിയ ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനിലെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍നായകന്‍ ബൈചുംഗ് ബൂട്ടിയയും മുന്‍ ഗോള്‍കീപ്പര്‍ കല്യാണ്‍ ചൗബേയുമാണ് മത്സരിക്കുന്നത്.
പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പ്രധാന പോസ്റ്റുകളിലേക്ക് നേര്‍ക്കുനേര്‍ പോരാട്ടമാണ്. 34 സംസ്ഥാന അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് വോട്ടര്‍ പട്ടിക. കളിക്കളത്തില്‍ പ്രശസ്തന്‍ ബൂട്ടിയ ആണെങ്കിലും തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവു കൂടിയായ ചൗബേയ്ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്ന് വിലയിരുത്തപ്പെടുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജസ്ഥാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് മാനവേന്ദ്ര സിംഗും കര്‍ണാടക അസോസിയേഷന്‍ പ്രസിഡന്റും മലയാളിയുമായ എന്‍.എ.ഹാരിസും തമ്മിലാണ് മത്സരം. ആന്ധ്രപ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണ കൊസരാജുവും അരുണാചലില്‍ നിന്നുള്ള കിപ അജയും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരം.

No comments