കൂടിക്കാഴ്ച്ച നടത്തി.
ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ആറ് വര്‍ഷത്തിന് ശേഷം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.
2024 ലെ പൊതു തിരഞ്ഞെടുപ്പിന്‍ പ്രതിപക്ഷ ഐക്യത്തിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച്ച. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരണമെന്നും പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം വീണ്ടും കാണാമെന്നും സോണിയ പറഞ്ഞതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി പ്രതിപക്ഷ ഐക്യം ചര്‍ച്ച ചെയ്യാനും സോണിയ നിര്‍ദ്ദേശിച്ചു.

No comments