Breaking News

മും​ബൈ​യി​ലെ​ത്തി​യ ശ​ശി ത​രൂ​രി​നെ സ്വീ​ക​രി​ക്കാ​ന്‍ പ്ര​മു​ഖ നേ​താ​ക്ക​ള്‍ എ​ത്തി​യി​ല്ല.

 


കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​തേ​ടി മും​ബൈ​യി​ലെ​ത്തി​യ ശ​ശി ത​രൂ​രി​നെ സ്വീ​ക​രി​ക്കാ​ന്‍ പ്ര​മു​ഖ നേ​താ​ക്ക​ള്‍ എ​ത്തി​യി​ല്ല.

ദി​വ​സ​ങ്ങ​ള്‍​ക്ക്​ മു​മ്ബ്​ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ എ​ത്തി​യ​പ്പോ​ള്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.


മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ സു​ശീ​ല്‍​കു​മാ​ര്‍ ഷി​ന്‍​ഡെ​യെ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ല്‍ ചെ​ന്നു​ ക​ണ്ട ശേ​ഷ​മാ​ണ്​ ത​രൂ​ര്‍ ദാ​ദ​റി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മു​ന്‍ എം.​പി പ്രി​യാ​ദ​ത്തും രാ​ജ്യ​സ​ഭാ എം.​പി. ബാ​ല​ച​ന്ദ്ര മു​ങ്കേ​ക്ക​റും മാ​ത്ര​മാ​ണ്​ ത​രൂ​രി​നെ കാ​ണാ​നെ​ത്തി​യ പ്ര​മു​ഖ​ര്‍. പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തെ ര​ണ്ടാം നി​ല​യി​ലൊ​രു​ക്കി​യ വേ​ദി​യി​ല്‍ ക​യ​റാ​തെ സ​ദ​സ്സി​ലു​ള്ള ഏ​താ​നും പേ​രോ​ട്​​ സം​സാ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ട​ക്കം. ത​രൂ​ര്‍ ക​ണ്ട​വ​രി​ല്‍ വോ​ട്ട​വ​കാ​ശ​മു​ള്ള​വ​ര്‍ വി​ര​ളം

No comments