Breaking News

മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ശത്രുതയില്ലെന്ന് ശശി തരൂര്‍

 


എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ശത്രുതയില്ലെന്ന് ശശി തരൂര്‍.

ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.


കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയ ശാസ്ത്രത്തോട് കൂറുപുലര്‍ത്തുന്നവരാണ് പ്രവര്‍ത്തകരെല്ലാം. 2024 ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പല നേതാക്കളും പ്രചാരണ പരിപാടിയിലേക്ക് എത്തുന്നതിന് അസൗകര്യം അറിയിച്ചതായി തരൂര്‍ വ്യക്തമാക്കി.

No comments