Breaking News

സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടര വര്‍ഷമായി ആസൂത്രണം


 പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലാണ് വെള്ളിയാഴ്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടര വര്‍ഷമായി ആസൂത്രണം നടക്കുകയാണെന്ന് പൂനെയിലെ തിലക് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ പാട്ടീലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. അടുത്തിടെ പാട്ടീല്‍ മന്ത്രിയായതിന് പിന്നാലെ ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ ചുമതല ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് കൈമാറുകയായിരുന്നു.

No comments