Breaking News

സംസ്ഥാന പര്യടനങ്ങള്‍ തുടരുന്നു.

 


ശശി തരൂര്‍ എം.പിയും നടത്തുന്ന സംസ്ഥാന പര്യടനങ്ങള്‍ തുടരുന്നു. ഖാര്‍ഗെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് പര്യടനം നടത്തിയത്. ഇന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് പ്രചാരണം. രമേശ് ചെന്നിത്തലയാണ് പര്യടനം ഏകോപിപ്പിക്കുന്നത്. ഖാര്‍ഗെയെ പിന്തുണയ്‌ക്കുന്നതില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം തരൂരിന്റെ ഇന്നലത്തെ പര്യടനം തമിഴ്നാട്ടിലായിരുന്നു.

ഇന്നലെ ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമായിരുന്നു ഖാര്‍ഗെ പ്രചാരണം തുടങ്ങിയത്. വൈകിട്ടോടെ ഖാര്‍ഗെ, രമേശ് ചെന്നിത്തല, പ്രചാരണ സഹായികളായ ഗൗരവ് വല്ലഭ്, സയ്യിദ് നസീര്‍ ഹുസൈന്‍ എന്നിവര്‍ മുംബയിലേക്ക് പോയി. അവിടെ മുംബയ് റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും മഹാരാഷ്ട്ര പി.സി.സി ഓഫീസിലും നേതാക്കളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഇന്ന് ആന്ധ്രയിലെ പ്രചാരണത്തിനായി പി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന വിജയ്‌വാഡയിലെത്തും

No comments