Breaking News

തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം അദ്ധ്യക്ഷന് ഉണ്ടാകും

 


പാര്‍ട്ടിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം അദ്ധ്യക്ഷന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. റിമോര്‍ട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തുക്കുന്നത് എന്ന് പറയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ പര്യടനം പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ ലഭിക്കാന്‍ പോകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. ഒക്‌ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് പുതിയ അദ്ധ്യക്ഷനാരെന്ന് അറിയാം

No comments