Breaking News

സന്നിധാനത്ത് നാമജപം.. അറസ്റ്റിലായ 82 പേരെ പുലര്‍ച്ചെ ജാമ്യത്തില്‍ വിട്ടയച്ചു..

ശബരി മലയില്‍ രാത്രി നാമ ജപ പ്രതിഷേധം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്തു നീക്കി. മണിയാര്‍ ക്യാമ്പിലെത്തിച്ച ഇവരെ പുലര്‍ച്ചെ അഞ്ചരയോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിനെതിരെ വലിയ പ്രതിഷേധവുമുണ്ടായി.

തിരു മുറ്റത്തു വാവരു നടക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു നാമ ജപം. രാത്രി 10 നു ശേഷം രണ്ട് സംഘമായി തിരിഞ്ഞായിരുന്നു നാമ ജപം. വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം 30 പേരുമാണ് പ്രതിഷേധിച്ചത്. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമ ജപ ത്തിനു നിയന്ത്രണ മേര്‍പ്പെടുത്തിയിരുന്നില്ല.

No comments