Breaking News

കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ട് പോയി.. ഭയമില്ലെന്ന് സുരേന്ദ്രൻ..

കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്‌ക്കലില്‍ നിന്ന് അറസ്‌റ്റിലായ ബി. ജെ. പി നേതാവ് കെ. സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടു പോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നില നില്‍ക്കുന്ന സാഹചര്യത്തിലാണിത്. എസ്‌. പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണി പ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷന്‍ വാറന്റ്. കണ്മൂരില്‍ എത്തിച്ച ശേഷം മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കും.

കരുതല്‍ തടങ്കലില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ കഴിയുകയായിരുന്നു കെ. സുരേന്ദ്രന്‍. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതി ചേര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്ന തെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂരില്‍ പോകാന്‍ ഭയമില്ലെന്നും വീര ബലി ദാനിക ളുടെ നാടാണ് കണ്ണൂരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

No comments