യദീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ കലാപ ശ്രമത്തിന് കേസ്..
തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ ബി. ജെ. പി നേതാക്കള്‍ ക്കെതിരെ കേസ്. എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഘം ചേരല്‍, കലാപ ശ്രമം, പൊതു ഗതാഗതം തടസ്സ പ്പെടുത്തല്‍ എന്നിവയാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
ശനിയാഴ്ച രാവിലെ യാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി യുടെ നേതൃത്വത്തില്‍ വനിതകളുടെ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്ച്ച് കമ്മീഷണര്‍ ഓഫീസിനു സമീപത്തു വച്ച് പോലീസ് തടഞ്ഞു.

No comments