Breaking News

റെഡ്ഢി ഇഫക്ട് ഏശിയില്ല.. ബെല്ലാരിയില് വിജയിച്ചത് ഇരട്ടച്ചങ്കൻ ശിവകുമാരിന്റെ തന്ത്രങ്ങളും

ബെംഗളൂരു: റെഡ്ഢി സഹോദരന്മാരോ അവരുടെ അ നു യാ യി ക ളോ മാത്രം വിജയിച്ചു വന്നിരുന്ന ബെല്ലാരിയില്‍ ഇത്തവണ ബി ജെ പിക്ക് കാലിടറി. ഉപ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി ജെ പിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് ബെല്ലാരിയിലെ തോ ല്‍ വി യാ യി രു ന്നു.
ഉപ തിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിത ആഘാതമായി. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി കെ ശിവ കുമാറിന്റെ തന്ത്രങ്ങളാണ് ഇവിടെ കോണ്‍ഗ്രസിന് വിജയം നേ ടി ക്കൊ ടു ത്ത ത്. സോണിയാ ഗാന്ധിക്കും കോലൂര്‍ ബസവന ഗൗഡക്കും ശേഷമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പ ജയിച്ചു കയറുന്നത്.

കര്‍ണാടക രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തി വന്ന റെഡ്ഢി സഹോദരന്മാരുടെ ത ട്ട ക മാ യാ ണ് ബെല്ലാരി എക്കാലവും അറിയപ്പെടുന്നത്. ഖനി രാജാവ് ജനാര്‍ദന റെഡ്ഢിയുടെ വലം കൈയായ ശ്രീരാമലുവിന്റെ സഹോദരി ശാന്തയെ കളത്തിലിറക്കി പ്രചാരണം നടത്തിയ ബി ജെ പിക്ക് ദയനീയ തോല്‍വിയാണ് നേരിട്ടത്. റെഡ്ഢി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കു കൂട്ടലുകള്‍ പിഴച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ നെയ്‌തെടുത്ത ത ന്ത്ര ങ്ങ ളാ ണ് ബെല്ലാരിയില്‍ ലക്ഷ്യം കണ്ടത്. ശിവ കുമാറാണ് ബെല്ലാരിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. 

No comments