Breaking News

"കെഎം ഷാജി നിയമസഭാ അംഗം അല്ലാതായി"

അഴീക്കോട് എം എൽ എ കെ എം ഷാജി നിയമസഭാംഗമല്ലാതായി. ഇക്കാര്യം നിയമസഭാ സെക്രട്ടറിയാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി നല്‍കിയ സേ്റ്റയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 24 മുതല്‍ ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നു അതിന്റെ അടിസ്ഥാനത്തില്‍ കെ എം ഷാജി നിയമസഭാംഗമല്ലാതായെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്

ഇതോടെ എം എല്‍ എ യെന്ന രീതിയിലുള്ള അധികാരം കെ എം ഷാജിക്ക് നഷ്ടമായി. നിയമസഭയില്‍ എംഎല്‍എയെന്ന രീതിയില്‍ പ്രവേശിക്കുന്നതിനും കെ എം ഷാജിക്ക് സാങ്കേതിക തടസമുണ്ട്. നാളെ നിയമസഭാ ചേരുന്ന സാഹചര്യത്തില്‍ കെ എം ഷാജി കോടതിയെ സമീപിക്കുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ഇത്തവണ 13 ദിവസം സഭ ചേരും. നിലവില്‍ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി നിയമസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഈ വിധി സ്റ്റേ ചെയ്ത ഉത്തരവ് കിട്ടണമെന്നാണ് നിയമസഭ സെക്രട്ടറിയുടെ നിലപാടെന്ന് അറിയുന്നു.

No comments