Breaking News

മീന്‍ വിറ്റ് പഠനം നടത്തിയ ഹനാന്‍ ആഡംബര ഹോട്ടലില്‍ ഹുക്ക വലിക്കുന്നു; ഹനാന്റെ ജീവിതത്തെ മലയാളി കാണുന്നത്..


കേരളത്തിന്റെ ദത്ത് പുത്രിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഹനാന്റെ ജാവിതെ മലയാളികള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ്. നാളുകള്‍ക്ക് മുമ്പ് കാര്‍ ആക്‌സിഡന്റില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹനാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന്റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.

ഏതോ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഹുക്ക വലിച്ചിരിക്കുന്ന ഹനാന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വലിയ എന്തോ പാതകം ചെയ്തത് പോലെയാണ് ഈ ദൃശ്യങ്ങള്‍ പരക്കുന്നത്. മീന്‍ വിറ്റ് പഠനം നടത്തിയ ഹനാന്റെ ജീവിതം നിലവാരം മാറിമറിഞ്ഞെന്നും ഹനാന്‍ ഇപ്പോള്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ 1200 രൂപ വിലയുള്ള ഹുക്ക മണിക്കൂറുകളോളം വലിച്ചു രസിക്കുന്നു എന്നൊക്കെയാണ് അടിക്കുറിപ്പുകള്‍.

ഇത് സംബന്ധിച്ച ഒരു മാധ്യമ പ്രതിനിധിയുടെ ചോദ്യങ്ങള്‍ക്ക് ഹനാന്‍ പ്രതികരിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. തനിക്കു ഹുക്ക വലിക്കാന്‍ പാടില്ലേയെന്നാണ് ഹനാന്‍ ചോദിക്കുന്നത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ജീവിക്കുന്നതെന്നും ഹനാന്‍ പറഞ്ഞു. സഹതാപത്തിലൂടെ തങ്ങള്‍ മനസ്സിലേറ്റിയ ഹനാന്‍ ആര്‍ഭാടം കാണിക്കുന്നെന്ന് വിലപിക്കുന്നവരും ഉണ്ട്. സമൂഹത്തിന്റെ സഹായം സ്വീകരിച്ചവര്‍ പച്ചവെള്ളം ചവച്ചരച്ച് കഴിക്കണമെന്ന് കരുതുന്നവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്.

മാസങ്ങളോളം മീന്‍ വിറ്റ് ജീവിച്ചതിന് ശേഷം ഒരു പത്രവാര്‍ത്തയെത്തുടര്‍ന്നാണ് ഹനാനെ പുറം ലോകം അറിയുന്നത്. മലയാളികള്‍ ഒന്നടങ്കം അവരെ നെഞ്ചിലേറ്റി എങ്കിലു ഹനാന്റെ മീന്‍ വില്‍പ്പന കള്ളത്തരമാണെന്ന വ്യാജ വാര്‍ത്ത കേട്ട മാതരയില്‍ ഹനാനെതിരെ തെറിയുമായും മലയാളികള്‍ രംഗത്തെത്തി. ഇത്തരത്തില്‍ പല തരത്തിലാണ് ജനങ്ങള്‍ ഹനാനോട് പെരുമാറിയിരുന്നത്. ഈ വീഡിയോയും അതിന്‍ മേലുള്ള പരിഹാസങ്ങളും മലയാളിയുടെ ഒരു തരം ചൊറിച്ചിലാണ്.

No comments