Breaking News

പ്രളയ കാലത്ത് അരിച്ചാക്ക്‌ ചുമക്കുന്ന ഇൗ യുവ ഐപിഎസ് ഓഫിസറുടെ പ്രവർത്തിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

പ്രളയ കാലത്ത് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ സേവനത്തിന്റെ ടിക്ക് ടോക് വീഡിയോണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദുരിതാശ്വാസ സാമഗ്രികള്‍ ഒറ്റയ്ക്ക് ചുമന്ന യുവ ഐ പി എസ് ഓഫീസറുടെ വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

നേരത്തെ നിലയ്ക്കലെത്തിയ ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശി കല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു.
കേന്ദ്ര മന്ത്രി പൊന്‍ രാധകൃഷ്ണന്റെ ആവശ്യം എസ്പി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പമ്പ യില്‍ പാര്‍ക്കിംഗിന് അസൗകര്യമുണ്ട്. അതു കൊണ്ടാണ് നിലയ്ക്കലില്‍ നിന്നും സ്വകാര്യ വാഹനം കടത്തി വിടാത്തതെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാ കൃഷ്ണനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് ഗതാഗത പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്പി കേന്ദ്ര മന്ത്രി യോടെ ചോദിച്ചു. തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതോടെ പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം എസ് പി നിരാകരിക്കുകയായിരുന്നു.


എന്തായാലും ഇപ്പൊൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് യദീശ് ചന്ദ്ര എന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥൻ ആണ്.

No comments