വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം; പി. ജയരാജൻ
വടകര: വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ആര്‍എസ്‌എസ് കുടുംബങ്ങളെ അടക്കം വിളിച്ചു ചേര്‍ത്ത് ആര്‍എംപി സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിലെ തമ്മിലടി മൂര്‍ഛിച്ചപ്പോള്‍ ആശ്വാസ സ്ഥാനാര്‍ത്ഥിയായാണ് കെ മുരളീധരന്‍ മത്സരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, വടകരയിലേക്ക് വരുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു. 1989-ല്‍ ഇമ്ബിച്ചിബാവക്കെതിരെ മത്സരിച്ചപ്പോഴും ദുര്‍ബലന്‍ എന്ന് തന്നെയാണ് തന്നെ വിശേഷിപ്പിച്ചിരുന്നത്. വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയിലേക്ക് വരുന്നത് ചലഞ്ച് ഏറ്റെടുത്ത് കൊണ്ടു തന്നെയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയെ വലുതാക്കി കൊണ്ടു വരുന്നത് സിപിഎമ്മാണെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ കോണ്‍ഗ്രസിന്‍റെ ചാവേറായി മാറുമോ എന്ന ചോദ്യത്തിന് പൊരുതി തോല്‍ക്കുന്നവനാണ് ചാവേറെന്നും യുദ്ധം ജയിക്കാന്‍ വരുന്നവന്‍ ചാവേറല്ലെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.

No comments