Breaking News

സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ടു മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ടു മരണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം കാരോട് കൃഷിപ്പണി ചെയ്തിരുന്നയാളാണ് കുഴഞ്ഞുവീണ് മരിച്ചത്. നെയ്യാറ്റിന്‍കര കോടതിയിലെ ബെഞ്ച് ക്ളര്‍ക്കായ കാരോട് സ്വദേശി കരുണാകരനാണ് മരിച്ചത്. കാസര്‍കോട് കുമ്ബളയിലും മൂന്നുവയസുകാരിക്ക് സൂര്യാതപമേറ്റു. കുമ്ബള സ്വദേശി അബ്ദുള്‍ ബഷീറിന്‍റെ മകള്‍ മര്‍വയ്ക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പൊള്ളലേറ്റത്.

കണ്ണൂര്‍ വെള്ളോറയിലാണ് വൃദ്ധനെ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാടന്‍ വീട്ടില്‍ നാരായണന്‍ എന്ന അറുപത്തിയേഴ്കാരനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.

ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റപാടുകളുണ്ട്. ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം. സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് വരാതെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

No comments