വീണ്ടും ട്വിസ്റ്റ്.. ബിജെപിയുമായി പി.സി.ജോര്‍ജ് ചര്‍ച്ച നടത്തി,
കോട്ടയം: ബിജെപി കേന്ദ്ര നേതൃത്വം പി.സി.ജോര്‍ജിന്റെ കേരള ജനപക്ഷവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലെ പിന്തുണയും എന്‍ഡിഎ മുന്നണി പ്രവേശവും ചര്‍ച്ച ചെയ്യാനാണ് നീക്കം. 4 ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കുമെന്നു പി.സി.ജോര്‍ജ് വ്യക്തമാക്കി.
'ബിജെപിയുമായി ആശയവിനിമയം നടക്കുന്നുണ്ട്. എന്നെ അപമാനിച്ച യുഡിഎഫുമായും വിശ്വാസികളെ അപമാനിച്ച പിണറായി വിജയനുമായും ചര്‍ച്ചയില്ല. എന്‍ഡിഎയ്ക്കു പിന്തുണ നല്‍കണോ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണോ എന്നതു സംബന്ധിച്ച് അടുത്ത ദിവസം തീരുമാനം എടുക്കും' - പി.സി.ജോര്‍ജ് പറഞ്ഞു.

No comments