ചന്ദ്രയാന്റെ കണ്ണ് ഹീലിയം എന്ന 'സ്വര്‍ണ' ഖനിയില്‍
ചന്ദ്രനിലേക്ക് രണ്ടാം കുതിപ്പ് നടത്തുമ്ബോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് അഭിമാന വിജയം. ബഹിരാകാശഗവേഷണ മേഖലയില്‍ ഐ.എസ്.ആര്‍.ഒയുടെ ചുവടുവയ്പും ശാസ്ത്രശക്തിയുടെ വിളംബരവുമാണത്.
ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ കണ്ടെത്തിയ ജലസാന്നിദ്ധ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും അതിന് പുറമെ സമാഹരിക്കും. ഒന്നാം ചന്ദ്രയാനില്‍ ജലസാന്നിദ്ധ്യം കണ്ടെത്താന്‍ ഇന്ത്യയ്ക്കായത് ഒട്ടൊരു അദ്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഇത് വിജയിക്കുകയാണെങ്കില്‍ ബഹിരാകാശ ഗവേഷണപദ്ധതികളുടെ ഒരു കേന്ദ്രമായി ചന്ദ്രനെ മാറ്റിത്തീര്‍ക്കുന്നതിനെ കുറിച്ചാണ് ലോകം ചിന്തിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള ഗവേഷണ പദ്ധതികള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്ക തുടക്കമിടും.

No comments