Breaking News

മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം എന്‍.സി.പി നേതാക്കള്‍

ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇന്നു തീരുമാനമാകും. ഇന്നു നടക്കുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അതിനിടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലി എന്‍.സി.പിയില്‍ ഉള്‍പ്പോര് തുടങ്ങി. മാണി സി. കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.
ഇനി പാലായില്‍ നിന്നു മത്സരിക്കില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്ബത്തിക ക്രമക്കേട് കേസുകള്‍ കാപ്പനെതിരെ ഉണ്ടെന്നും ആരോപിച്ച്‌ ചിലര്‍ പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കു കത്തയച്ചു. ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും കാപ്പന്‍ പങ്കെടുക്കാറില്ലെന്നും ആരോപണമുണ്ട്.

No comments