Breaking News

ഭാര്യയെ അനാവശ്യം പറഞ്ഞു: ബ്രസീല്‍ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും തമ്മിലടി

തന്റെ ഭാര്യയെ കുറിച്ച്‌ മോശം വാക്കുകള്‍ ഉപയോഗിച്ച ബ്രസീല്‍ പ്രസിഡന്റിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്ത്. മക്രോണിന്റെ 66 വയസുള്ള ഭാര്യയെ കുറിച്ച്‌ മറ്റൊരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വാചകത്തിന് താഴെ അയാളെ പിന്തുണച്ചുകൊണ്ട് ബ്രസീലിന്റെ പ്രസിഡന്റായ ജെയര്‍ ബോള്‍സൊനാരോ കമന്റിട്ടതാണ് ഫ്രഞ്ച് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യ മിഷേല്‍ ബോള്‍സൊനാരോയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ ബ്രിജിറ്റ് മക്രോണും തമ്മില്‍ 29 വയസിന്റെ വ്യത്യാസമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇയാളുടെ കമന്റ്.
'ഫ്രഞ്ച് പ്രസിഡന്റിന് ബ്രസീല്‍ പ്രസിഡന്റിനോടുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോള്‍ മനസിലായില്ലേ?' എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇയാള്‍ ബ്രിജിറ്റിന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്.

No comments