Breaking News

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ അദ്ദേഹത്തിന് പ്രത്യേക പരിപാടികളൊന്നും ഇല്ല.
വയനാട്ടിലേയ്ക്ക് പോകാന്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചക്ക് 12:30 ന് കണ്ണൂരില്‍ വിമാനമിറങ്ങും. അവിടെ നിന്നും റോഡ്‌ മാര്‍ഗ്ഗമാണ് രാഹുല്‍ മാനന്തവാടിയിലേക്ക് പോകുന്നത്.
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ് അദ്ദേഹത്തിന്‍റെ മുഖ്യ പരിപാടി. മൂന്നു ദിവസം വയനാട്ടില്‍ തങ്ങുമെന്നാണ് സൂചന. തിരിച്ച്‌ ആഗസ്റ്റ് 30 ന് കരിപ്പൂര്‍ വഴിയാകും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

No comments