പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളത്ത് മത്സരിക്കാമെന്ന് കെ.വി.തോമസ്
എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം തുറന്നു പറഞ്ഞ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി.തോമസ്.
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ എറണാകുളത്ത് മത്സരിക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും തോമസ് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലങ്ങളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി.
ആരൊക്കെ മല്‍സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടി എല്‍പിച്ച ഏതു ദൗത്യവും ആത്മാര്‍ഥതയോടെ പൂര്‍ത്തിയാക്കിയ ചരിത്രമാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് ആര് മല്‍സരിച്ചാലും കോണ്‍ഗ്രസ് ജയിക്കുമെന്ന് കെ വി തോമസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുനന് കാര്യം താന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ ആലോചിക്കും.
മല്‍സരിക്കണമെന്ന് സുഹൃത്തുക്കളടക്കം ആവശ്യപ്പെടുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതിലല്ല, അത് ടിവിയിലൂടെ അറിയേണ്ടിവന്നതിലാണ് തന്‍റെ ദു:ഖം. മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് താന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പകരമായി പാര്‍ട്ടിയില്‍ പദവി വേണമെന്ന് ആവശ്യപ്പെട്ടരുന്നെന്നും കെ വി തോമസ് പറഞ്ഞു.

No comments