3കോടിയില്‍ ഉടക്കി ഇരുവരും; ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 6 കോടി വേണമെന്ന് നാസില്‍; 3 കോടി നല്‍കാമെന്ന് തുഷാര്‍; തര്‍ക്കം തുടരുന്നു
ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബി ഡി ജെ എസ് നേതാവും കേരളത്തിലെ എന്‍ ഡി എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയോടു നാസില്‍ അബ്ദുള്ള ആവശ്യപ്പെട്ടത് ആറു കോടി രൂപ. എന്നാല്‍ മൂന്നു കോടി നല്‍കാമെന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. മധ്യസ്ഥര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് നാസില്‍ ആറു കോടി ആവശ്യപ്പെട്ടത്. എന്നാല്‍ എങ്ങുമെത്താതെ ഇരുവരും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
ഇരുവരും തമ്മിലുള്ള ചെക്ക് കേസ് കഴിഞ്ഞ ദിവസം കോടതിയിലും ഒത്തുതീര്‍പ്പായിരുന്നില്ല. തുഷാര്‍ വാഗ്ദാനം ചെയ്ത തുക കുറവാണെന്ന പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ വാദമാണ് അതിന് കാരണം. ഇതോടെ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

No comments