Breaking News

പാലായില്‍ മാണി സി കാപ്പന്‍; വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് തോമസ് ചാണ്ടി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതുസ്ഥാനാര്‍ത്ഥി ആകുമെന്ന് സൂചിപ്പിച്ച്‌ എന്‍സിപി നേതാവ് തോമസ് ചാണ്ടി. മാണി സി കാപ്പന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പാലായില്‍ ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലായില്‍ കെഎം മാണിയുടെ ലീഡ് കുറയ്ക്കാന്‍ മാണി സി കാപ്പനു കഴിഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ഇടത് മുന്നണിയില്‍ തര്‍ക്കം ഇല്ല.പാലാ സീറ്റ് എന്‍സിപിയുടേതാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്കുണ്ടാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

No comments