പത്ത് ദിവസം മുന്‍പ് കാണാതായ പതിനേഴുകാരന്‍ സിനിമാ നടിയ്‌ക്കൊപ്പം ഫോട്ടോയില്‍, ഇത് സിനിമയെ വെല്ലുന്ന ജീവിതം
മധ്യപ്രദേശില്‍ നിന്നും പത്തുദിവസങ്ങള്‍ക്കു മുന്‍പു കാണാതായ ആണ്‍കുട്ടി പ്രശസ്ത ബോളിവുഡ് നടിയ്‌ക്കൊപ്പമുള്ള ഫോട്ടോയില്‍. ആഗസ്റ്റ് മാസം പതിനേഴാം തീയതിമുതല്‍ കാണാതായ അജയ് എന്ന പതിനേഴുകാരനെയാണ് പ്രശസ്ത ബോളിവുഡ് നടിയായ സാറാ അലിഖാന്റെ ചിത്രത്തിനൊപ്പം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ക്ക് ഇടയിലൂടെ നടന്നുനീങ്ങുന്ന നടിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്ന അജയ്യുടെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലുള്ളത് തങ്ങളുടെ കാണാതായ മകനാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മകനെ കാണാനില്ലെന്നു കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ മകനെ കണ്ടെത്താനാവാതിരുന്നതോടെ എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു മാതാപിതാക്കള്‍.

No comments