Breaking News

മോദിയുണ്ടാക്കിയ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞതും ഇവരൊക്കെ തന്നെ!!

മോദി സ്തുതി നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്‌ എംപി കെ. മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുന്നത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും അങ്ങനെ തെറ്റുകള്‍ മൂടിവച്ച്‌ മോദിയെ പ്രശംസിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ചിലവില്‍ മോദിയെ സ്തുതിക്കേണ്ടന്നും അങ്ങനെയുള്ളവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ മോദി വിരുദ്ധത പറഞ്ഞാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

No comments