Breaking News

പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും,​ കവളപ്പാറയില്‍ തെരച്ചില്‍ തുടരും: കണ്ടെത്താനുള്ളത് 11 പേരെ

പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. 18 ദിവസത്തെ തെരച്ചിലിനൊടുവിലാണ് പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ പുത്തുമലയില്‍ നിന്നും മടങ്ങിയിരുന്നു.
അതേസമയം,​ കവളപ്പാറയില്‍ 11 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രദേശത്ത് ഇന്നും തെരച്ചില്‍ തുടരും. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ തെരച്ചില്‍ നടത്തിയ പച്ചക്കാട് മേഖലയില്‍ ഒരിക്കല്‍ കൂടെ തെരച്ചില്‍ നടത്തുന്നത്.

No comments