ഗോളടിക്കാന്‍ പുതിയ തട്ടകം; സികെ വിനീത് ജംഷഡ്പുര്‍ എഫ്‌സിക്കായി പന്ത് തട്ടും
മലയാളി താരം സികെ വിനീത് ഇനി ജംഷഡ്പുര്‍ എഫ്‌സിക്കായി പന്ത് തട്ടും. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് ചെന്നൈയിന്‍ എഫ്‌സിയിലേക്ക് മാറിയിരുന്നു. വായ്പാടിസ്ഥാനത്തിലായിരുന്നു വിനീത് ചെന്നൈ ടീമിലേക്കെത്തിയത്. കരാര്‍ അവസാനിച്ചതോടെയാണ് വിനീത് പുതിയ തട്ടകം തിരഞ്ഞെടുത്തത്.
ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരറിലാണ് സി കെ വിനീത് ഒപ്പു വച്ചത്. വിനീതിന്റെ വരവ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുത്ത ഐഎസ്‌എല്‍ സീസണില്‍ താരം ജംഷഡ്പുരിനായി കളത്തിലിറങ്ങും.
ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് വിനീത്

No comments