Breaking News

ബോറടി സഹിക്കാതെ​ തീയേറ്റില്‍ നിന്ന് പാതി കണ്ടിറങ്ങിപ്പോയ ചിത്രം സൂപ്പര്‍ ഹിറ്റായി: തുറന്ന് പറഞ്ഞ് നൈല ഉഷ

അവതാരക,​ അഭിനേത്രി,​ ആര്‍.ജെ എന്നിങ്ങനെ നിരവധി മേഖലകളിലൂടെ ഒരുപാട് ആരാധകരെ സമ്ബാദിച്ച വ്യക്തിയാണ് നൈല ഉഷ. പൊറഞ്ചു മറിയം ജോസിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു.
ഇപ്പോഴിതാ സിനിമ കാണാന്‍ തീയേറ്ററില്‍ പോയി,ബോറടിച്ച്‌ പാതിക്ക് വച്ച്‌ ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഒരു സിനിമ കാണാന്‍ അമ്മയ്ക്കൊപ്പം പോയതായിരുന്നു നൈല. സിനിമ കണ്ട് ക്ഷമ നശിച്ചപ്പോള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി. എത്രയും പെട്ടെന്ന് പോയാല്‍ മതിയെന്നായിരുന്നു അമ്മയ്ക്കും. തുടര്‍ന്ന് ഒട്ടേറെ പ്രശംസ നേടിയ ആ ചിത്രം പാതിവഴിയില്‍ നിര്‍ത്തി തീയേറ്റര്‍ നിന്നിറങ്ങിയെന്ന് താരം പറയുന്നു.

No comments