Breaking News

രാഷ്ട്രപതി ഭരണം.. മഹാരാഷ്ട്രയിൽ നാടകീയ നീക്കം.. ഒടുവിൽ വിജയിച്ചത് അമിത് ഷാ യുടെ കുതന്ത്രം.. കോൺഗ്രസ് നേതാക്കൾ

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ ക​ല​ങ്ങി മ​റി​ഞ്ഞ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.
ഭ​ര​ണ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഗ​വ​ര്‍​ണ​ര്‍ അ​ര​വി​ന്ദ് കോ​ഷ്യാ​രി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ട്ട ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു.
സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്‍​സി​പി. കോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.
ശേ​ഷം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ശ​ര​ത് പ​വാ​റി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് മ​തേ​ത​ര​ത്വം നി​ല​നി​ര്‍​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ശി​വ​സേ​ന എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ ശ​ര​ദ് പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ സോ​ണി​യാ ഗാ​ന്ധി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
മൂ​വ​രും ഉ​ട​ന്‍ മും​ബൈ​യി​ല്‍ എ​ത്തും. കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ ഭി​ന്ന​ത തു​ട​രു​മ്ബോ​ഴും ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വം.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പ​ദം സം​ബ​ന്ധി​ച്ച്‌ ശി​വ​സേ​ന​യ്ക്കും എ​ന്‍​സി​പി​ക്കും ഇ​ട​യി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​ട്ടി​ല്ല.
ര​ണ്ട​ര​വ​ര്‍​ഷം വീ​തം മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഉ​പാ​ധി എ​ന്‍​സി​പി മു​ന്നോ​ട്ട് വെ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് എ​ന്‍​സി​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി ഇ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ അ​വ​സാ​നി​ക്കും.
ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ന്‍ ശി​വ​സേ​ന​യ്ക്കു സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ എ​ന്‍​സി​പി​യെ വി​ളി​ച്ച​ത്.

No comments