Breaking News

​ശിവസേനയുടെ ഹര്‍ജിയില്‍ രാത്രി വാദം കേള്‍ക്കില്ല; സര്‍ക്കാര്‍ രൂപീകരണത്തിന് സമയം നല്‍കിയില്ല,​ ഗവര്‍ണര്‍ക്കെതിരെ ശിവസേന

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ സമയം നല്‍കിയില്ലെന്ന് ആരോപിച്ച്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ ശിവസേന നല്‍കിയ ഹര്‍ജി ഇന്ന് രാത്രി പരിഗണിക്കില്ല. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഹര്‍‌ജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാ‌ര്‍ രൂപീകരണത്തിന് ഗവര്‍ണര്‍‌ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് കാണിച്ചാണ് ശിവസേന സുപ്രിംകോടതിയെ സമീപിച്ചത്. ബി.ജെ.പിക്ക് 48 മണിക്കൂര്‍ നല്‍കിയെങ്കിലും ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമേ നല്‍കിയുള്ളൂ എന്നാണ് ആക്ഷേപം. ഗവര്‍ണറുടെ നടപടി വിവേചനപരമെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നും ശിവസേന ഹര്‍ജിയില്‍ പറയുന്നു.

No comments