Breaking News

കര്‍ണാടകയിലെ വിമതരെല്ലാം ബിജെപിയിലേക്ക്; താമര ചിഹ്നത്തില്‍ മത്സരിച്ചേക്കും

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയില്‍ നിന്നും ക്ഷണം ലഭിച്ചുവെന്ന് വിമതരുടെ നേതാവായ എച്ച്‌.വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരായവര്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ഥികളാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സ്പീക്കറുടെ അയോഗ്യതയ്ക്കെതിരേ 17 എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് മാത്രമാണ് നീക്കിക്കിട്ടിയത്. അയോഗ്യത തുടരുമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ഇവരുടെ എംഎല്‍എ പദവി നഷ്ടമായി. എന്നാല്‍ മത്സരിക്കാനുള്ള വിലക്ക് റദ്ദാക്കിയതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാന്‍ കഴിയുമെന്നതാണ് വിമതരുടെ ആശ്വാസം.

No comments