ഗേറ്റില്‍ തടയാന്‍ പൊലീസ് മറന്നു കളക്ടറേറ്റിലേക്ക് ആര്‍.എസ്.പിക്കാര്‍ ഓടിക്കയറി
എ.എ. അസീസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആര്‍.എസ്.പി പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഗൗരവത്തോടെ കാണാതിരുന്ന പൊലീസ് പുലിവാല്‍ പിടിച്ചു. കളക്ടറേറ്റ് കവാടത്തില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് ഇല്ലെന്നുകണ്ടപ്പോള്‍, കളക്ടറുടെ മുറിയിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഒരുവിധം പുറത്താക്കുകയായിരുന്നു. ഉന്തിലും തള്ളിലും ജില്ലാ സെക്രട്ടറി സണ്ണിക്കുട്ടി, ഓഫീസ് സെക്രട്ടറി അബ്ദുള്‍ സലാം എന്നിവര്‍ക്ക് പരിക്കേറ്റു. മുന്‍കൂട്ടി അറിയിച്ചിട്ടും മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥലത്തില്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അസീസ് ആരോപിച്ചു.

No comments