Breaking News

ശബരിമല വിധിയില്‍ സന്തോഷമെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാല ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ. അതുവരെ വിശ്വാസികളായ യുവതികളാരും ശബരിമലയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ല. കഴിഞ്ഞ മണ്ഡലകാലത്തിലെ പോലെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീപ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ടതോടെ മുന്‍പത്തെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

No comments