മുസ്‌ലിംകള്‍ക്ക് പോകാന്‍ 150 രാജ്യങ്ങള്‍, ഹിന്ദുക്കള്‍ക്ക് ഒന്ന് മാത്രം ഗുജറാത്ത് മുഖ്യമന്ത്രി
പൗരത്വ നിയമ ഭേദഗതിയില്‍ വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുസ്‌ലികള്‍ക്ക് താമസത്തിനായി തെരഞ്ഞെടുക്കാന്‍ ലോകത്ത് 150 ഇസ്‍ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂവെന്നാണ് രൂപാനിയുടെ പരാമര്‍ശം. ഗുജറാത്തില്‍ സബര്‍മതി ആശ്രമത്തിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റെയും ആഗ്രഹങ്ങളെ കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്നും രൂപാനി പറഞ്ഞു. വിഭജനസമയത്ത് പാക്കിസ്ഥാനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. 1947ല്‍ വിഭജന സമയത്ത് പാകിസ്താനില്‍ 22ശതമാനം ഹിന്ദുക്കളാണുണ്ടായിരുന്നത്.

No comments