Breaking News

കര്‍ണാടകയില്‍ സിപിഐ ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യെന്ന്‍ ബിനോയ്‌ വിശ്വം എംപി

ബംഗളൂരുവിലെ മല്ലെശ്വരത്തിന് സമീപം വ്യാളിക്കാവില്‍ സ്ഥിതി ചെയ്യുന്ന സിപിഐ സംസ്ഥാന ഓഫീസാണ് അഗ്നിക്കിരയാക്കിയത്.
ആരാണ് തീ വെച്ചതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സിപിഐ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേ സമയം പാര്‍ട്ടി ഓഫീസ് തീ വെച്ചതിന് പിന്നില്‍ ബിജെപി യാണെന്ന് സിപിഐ നേതാവും രാജ്യസഭാഗവുമായ ബിനോയ്‌ വിശ്വം ആരോപിച്ചു .
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപെട്ട് സിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളോടുള്ള രാഷ്ട്രീയ വൈരം തീര്‍ക്കലാണ് അക്രമത്തിന് പിന്നിലെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.

No comments