തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ല; തുറന്നത് ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയെന്ന് കര്‍ണാടക മന്ത്രി
പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം കര്‍ണാടകയില്‍ നിര്‍മിച്ചെന്ന വാര്‍ത്ത തള്ളി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. അടുത്തിടെ തുറന്ന തടങ്കല്‍ കേന്ദ്രം പൗരത്വം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയല്ലെന്നും ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ ഒട്ടേറെ ആഫ്രിക്കന്‍ പൗരന്‍മാര്‍ പിടിയിലാകുന്നുണ്ട്. അത്തരക്കാരെ താമസിപ്പിക്കാനാണ് ബംഗളൂരുവിന് 30 കിലോമീറ്റര്‍ അകലെയുള്ള സോന്തെകൊപ്പ ഗ്രാമത്തില്‍ തടങ്കല്‍ കേന്ദ്രം തുറന്നതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ തടങ്കല്‍ കേന്ദ്രം തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

No comments