Breaking News

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020: പോരാട്ട ചൂടില്‍ ന്യൂഡല്‍ഹി മണ്ഡലം!

രാജ്യ തലസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ഡല്‍ഹിയിലെ 3 പ്രധാന പാര്‍ട്ടികളും ഏറെക്കുറെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ സ്ഥിതിയ്ക്ക്, കൊടിയ ശൈത്യത്തിനുശേഷം തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് മാറുകയാണ്.
ഡല്‍ഹിയില്‍ പാര്‍ട്ടികള്‍ മൂന്നും ശക്തരെങ്കിലും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കേണ്ടതില്ല എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവ് ആരും തന്നെ പ്രവചിക്കുന്നില്ല എന്നത് തന്നെ കാരണം.
ഡല്‍ഹിയില്‍ മുഖ്യമായും ഇത്തവണ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള കനത്ത പോരാട്ടമാണ് നടക്കുക.

No comments