വാട്ട്‌സ്‌ആപ്പ് ഡാര്‍ക്ക് മോഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി; 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട് വാട്ട്‌സ്‌ആപ്പ് കുതിക്കുന്നു
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാട്ട്‌സ് ആപ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമായി. പ്ലേ സ്റ്റോറില്‍ വാട്ട്‌സ് ആപ്പ് ബീറ്റാ ടെസ്റ്റിംഗില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റാ ഉപയോക്താക്കള്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ സെറ്റിംഗ്‌സില്‍ നിന്നും ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യാം.
ചാറ്റ്‌സ് എന്ന് ഓപ്ഷനില്‍ തീംസ് സെലക്‌ട്റ്റ് ചെയ്ത് ഡാര്‍ക്ക് തെരഞ്ഞെടുത്താല്‍ വാട്ട്‌സ് ആപ്പ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണ് ഡാര്‍ക്ക് മോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. വെളിച്ചക്കുറവ് നേരിടുന്ന ചുറ്റുപാടില്‍ ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

No comments