Breaking News

പ്രശാന്ത്​ കിഷോറിനെ പാര്‍ട്ടിയിലെടുത്തത്​ അമിത്​ ഷാ യുടെ ആവശ്യ പ്രകാരം . -നിതീഷ്​ കുമാര്‍

ജനതാദള്‍ (യുനൈറ്റഡ്​) ദേശീയ വൈസ്​ പ്രസിഡന്‍റ്​ പ്രശാന്ത്​ കിഷോറിനെ പാര്‍ട്ടി യില്‍ എടുത്തത്​ അമിത്​ ഷാ ആവശ്യപ്പെട്ടതുപ്രകാരമാണെന്ന്​ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍.

അമിത്​ ഷാ ധിക്കാര പൂര്‍വം രാജ്യത്തോട്​ പ്രഖ്യാപിച്ച ക്രമപ്രകാരം സി. എ. എ യും എന്‍. ആര്‍. സി യും നടപ്പാക്കി നോ​ക്കൂയെന്ന്​ വെല്ലുവിളിച്ച്‌​ കഴിഞ്ഞ ദിവസം പ്രശാന്ത്​ ക​ിഷോര്‍ ട്വീറ്റ്​ ചെയ്​തതിനെ കുറിച്ച​ുള്ള ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലിനെ ലോക്​സഭയിലും രാജ്യ സഭ യിലും ജെ. ഡി. യു പിന്തുണച്ചതിനെ തുടക്കം മുതല്‍ എതിര്‍ത്ത്​ വരികയാണ്​ പ്രശാന്ത്​ കിഷോര്‍. ഇത്​ പല തവണ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ജെ. ഡി. യു  സി. എ. എ യെയും എന്‍. ആര്‍. സി യെയും പിന്തുണക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ വ്യക്​തമാക്കാന്‍ നിതീഷ്​ കുമാറിന്​ മാത്രമേ കഴിയൂയെന്നായിരുന്നു പ്രശാന്ത്​ കിഷോറി​​െന്‍റ വിശദീകരണം.

No comments