Breaking News

നാളെ ബിജെപിയുടെ നിയമസഭ മാർച്ച്..

ബജറ്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ നാളെ സംസ്ഥാന നിയമസഭയിലേക്ക് ബി. ജെ. പി മാര്‍ച്ച്‌ നടത്തും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബി. ജെ. പി പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് പ്രകടനം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാരും പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണറും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളിക്കുന്നത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംഷയും നിലനില്‍ക്കുന്നു.

No comments