ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പത്രിക സമര്‍പ്പിച്ചു. ജംനഗര്‍ ഹൗസില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയാണ് കെജ്‌രിവാള്‍ പത്രിക സമര്‍പ്പിച്ചത്. ഇന്നലെയാണ് പത്രിക സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും റോഡ് ഷോയില്‍ കുടുങ്ങിപ്പോയ കെജ്‌രിവാളിന് സമയപരിധിക്കുള്ളില്‍ വരണാധികാരിക്കു മുന്നിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
പത്രിക സമര്‍പ്പണത്തിനിടെ കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി. പത്രിക സമര്‍പ്പിക്കാന്‍ കെജ്‌രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്നാണ് ആരോപണം.
No comments