Breaking News

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: സ്വകാര്യബില്ലുമായി ടിഎന്‍ പ്രതാപന്‍ ലോക്സഭയില്‍

ഗവര്‍ണര്‍ പദവി നീക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായി ടി എന്‍ പ്രതാപന്‍ എം പി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ നീക്കങ്ങള്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ പദവി നീക്കണമെന്നാണ് തൃശൂര്‍ എംപിയായ ടി എന്‍ പ്രതാപന്റെ ആവശ്യം.
ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 155ാം വകുപ്പ് ഭേദഗതി ചെയ്ത് ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്റെ ആവശ്യം. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭക്കെതിരേയും സര്‍ക്കാരിനെതിരേയും ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

No comments