Breaking News

പിങ്ക് ലെഹംഗയില്‍ മണവാട്ടിയായി ഭാമ,​ വിവാഹനിശ്‌ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമലോകത്തേക്ക് കടന്നു വന്ന നടിയാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍,​ കളേഴ്സ്,​ ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ സിനിമകളിലൂടെ ഭാമ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറി. മലയാളിത്തവുമായി സിനിമയിലേക്കെത്തിയ ഭാമയുടെ പ്രണയവിശേഷം അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തുടര്‍ന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഭാമയുടെ വിവാഹനിശ്ചയം നടന്നത്. തീര്‍ത്തും സ്വകാര്യമായി നടന്ന ച‌ടങ്ങിന്റെ ചില ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭാമ പങ്കുവച്ചു. ഇപ്പോഴിതാ ജീവിതത്തിലെ മനോഹര നിമിഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരികികുകയാണ് താരം.

No comments