ഞാന്‍ വ്യക്തമായി പറയുന്നു, എത്രവേണമെങ്കിലും പ്രതിഷേധിച്ചോളൂ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ല: വെല്ലുവിളിച്ച് അമിത് ഷാ
പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിശിതമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ എത്ര തന്നെ പ്രതിഷേധിച്ചാലും ഒരു കാരണവശാലും അത് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. താന്‍ ഇക്കാര്യം വ്യക്തവും സ്ഫുടവുമായാണ് പറയുന്നതെന്നും നിയമത്തിനെതിരെ എത്ര വേണമെങ്കിലും പ്രതിഷേധിച്ചുകൊള്ളുവാനും പറഞ്ഞുകൊണ്ട് അമിത് ഷാ വെല്ലുവിളി മുഴക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നടക്കുന്ന റാലിയിലാണ് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇവിടുത്തെ ജനങ്ങള്‍ക്ക് മുന്‍പിലായി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും മറ്റ് പാര്‍ട്ടി നേതാക്കളെയും അമിത് ഷാ വിമര്‍ശിക്കുകയുണ്ടായി.

No comments