Breaking News

മന്ത്രിമാര്‍ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല..!! കാരണം.. ഉന്നത വിദ്യാഭ്യാസമുള്ളവര്‍

ഭരണനിര്‍വഹണത്തിനായി മന്ത്രിമാര്‍ വിദ്യാസമ്ബന്നരാകേണ്ട ആവശ്യമില്ലെന്ന് യുപി ജയില്‍ മന്ത്രി ജെ.കെ സിങ്. സീതാപൂരിലെ സേത് റാം ഗുലാം പട്ടേല്‍ മെമ്മോറിയല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.

മന്ത്രിമാര്‍ വിദ്യാസമ്ബന്നരാകേണ്ട ആവശ്യമില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് കീഴില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സെക്രട്ടറിമാരും നിരവധി ജോലിക്കാരുമുണട്. ജയില്‍ മന്ത്രിയെന്ന നിലയില്‍ ഭരണനിര്‍വഹണത്തിന് ഞാന്‍ ജയിലിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമില്ല. ജയിലര്‍ക്ക് കീഴില്‍ മറ്റുള്ള ജീവനക്കാര്‍ ജയില്‍ പ്രവര്‍ത്തനം സുഖമായി നടത്തും.

അതേ സമയം ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ സമൂഹത്തില്‍ വിദ്യാഭ്യാസമില്ലാത്ത ആളുകളെക്കുറിച്ച്‌ തെറ്റായ ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

ഡോക്ടര്‍മാര്‍, എന്‍ജീയര്‍മാര്‍ പോലുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്ബോള്‍, രാഷ്ട്രീയക്കാര്‍ക്ക് മതിയായ വിദ്യാഭ്യാസം ഇല്ലാത്തതായിരിക്കും പലപ്പോഴും അവരുടെ സംസാരി വിഷയമെന്നും മന്ത്രി കുറ്റപ്പെടുത്തി.

No comments